ഡമാസ്‌കസ്: ഡമാസ്‌കസിലെ സിറിയന്‍ സൈനിക ആസ്ഥാനത്ത് നേരെ ഇസ്രായേല്‍ ആക്രമണം . സിറിയന്‍ സൈനികാസ്ഥനത്തിന് നേരെയാണ് ശക്തമായ ഷെല്ലാക്രമണമുണ്ടായത്. രണ്ടുതവണയുണ്ടായ ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായി. സൈനിക ആസ്ഥാനത്തിന്റെ കവാടം ഉള്‍പ്പെടെ തകര്‍ത്തതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.
ഇസ്രായേല്‍ ആക്രമണങ്ങളില്‍ കെട്ടിടത്തിന്റെ നാല് നിലകള്‍ തകര്‍ന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ജീവനക്കാര്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ അഭയം പ്രാപിച്ചതായും സിറിയന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ പ്രതിരോധ മന്ത്രാലയത്തിനും തലസ്ഥാനമായ ഡമാസ്‌കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനും നേരെ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനത്തിന് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറന്നതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഡമാസ്‌കസില്‍ ശക്തമായ ആക്രമണങ്ങളുടെ പരമ്പരയാണ് ഉണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.








