യെമനിലും ഇസ്രയേൽ ആക്രമണം, 35 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ദോഹ ആക്രമണത്തിൽ നെതന്യാഹുവിനെ അതൃപ്തി അറിയിച്ച് ട്രംപ്

ദോഹ: ഖത്തറിന് പിന്നാലെ യെമനിലും ആക്രമണം നടത്തി ഇസ്രയേൽ. സനായിലെ ഹൂത്തി കേന്ദ്രങ്ങളാണ് ആക്രമിച്ചത്. 35 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. റമോൺ വിമാനത്താവളം ഹൂത്തികൾ ആക്രമിച്ചിരുന്നു. ഇതിൻറെ തിരിച്ചടിയെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. അതേ സമയം, ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നെതന്യാഹുവിനെ ട്രംപ് അതൃപ്തി അറിയിച്ചു. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ്. ട്രംപ് ചൂണ്ടിക്കാട്ടി. ഹമാസിന് ഓഫീസ് നൽകിയത് മധ്യസ്ഥ ശ്രമങ്ങൾക്ക് ആണെന്ന് ഖത്തർ വ്യക്തമാക്കി. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികൾക്ക് മറുപടി പറയിക്കുമെന്നും മുന്നറിയിപ്പ് നൽകി. വാൾസ്ട്രീറ്റ് ജേണലിൻറേതാണ് റിപ്പോർട്ട്. ആക്രമണം മുൻകൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂവെന്ന് നെതന്യാഹുവും വ്യക്തമാക്കി.

Top News from last week.

Latest News

More from this section