കണ്ണൂരിന്റെ സമഗ്ര വികസനത്തിന്‌ ടി ഓ മോഹനനെ വിജയിപ്പിക്കേണ്ടത് കണ്ണൂരിന്റെ അനിവാര്യതയാണെന്നു. വി എം.സുധീരൻ

തോട്ടട.
പിണറായി സർക്കാരിന് അനുകൂലമായി നിന്നവർ പോലും സർക്കാർ പുറത്തുപോകണമെന്ന് ആഗ്രഹിക്കുകയാണ്.
സാധാരണക്കാരന്റെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നിയമം നടപ്പിലാക്കുമ്പോൾ വൻകിട കുത്തകകളുടെ
കോടികൾ എഴുതി തകളുകയാണെന്നും കേരളം 1000 ബാറുകളുടെ നാടാക്കി മാറ്റി എന്നതാണ് പിണറായി സർക്കാരിന്റെ നേട്ടമെന്നും യുഡിഫ് കുടുംബ സംഗമം ഉൽഘാടനം ചെയ്തുകൊണ്ട് മുൻ കെപിസിസി പ്രസിഡന്റ്‌ ശ്രീ. വി. എം. സുധീരൻ പ്രസ്താവിച്ചു.ഒരു പ്രായപരിധി കഴിഞ്ഞാൽ അധികാരത്തിൽ നിന്നും മാറി നൽകുന്നതാണ് നല്ലതെന്നും പലരും അങ്ങിനെ ചെയ്യുന്നില്ലെന്നും
മേയർ എന്ന നിലയിൽ കേരളം ശ്രദ്ധിക്കപ്പെട്ട പൊതുപ്രവർത്തകനാണ് അഡ്വ. ടി. ഒ. മോഹനൻ എന്നും കണ്ണൂരിന്റെ സമഗ്ര വികസനത്തിന്‌ മോഹനനെ വിജയിപ്പിക്കേണ്ടത് കണ്ണൂരിന്റെ അനിവാര്യതയാണെന്നു അദ്ദേഹം പറഞ്ഞു.
അഡ്വ. സോനാ ജയറാമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മനോജ്കൂവേരി, രാജീവൻ പാനുണ്ട, കെ സൈനുദ്ധീൻ വി.രജീവൻ, വിനോദ് പുതുകൂടി,കെ രാമചന്ദ്രൻ.ഉഷ അരവിന്ദ് , വി. വിനി പ്രസംഗിച്ചു

Top News from last week.

Latest News

More from this section