Advertisement
Advertisement
Saturday, September 12, 2026
Kerala

‘ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളിയല്ല’; പ്രയോഗങ്ങളിൽ വിമർശനവുമായി എം. വി. ഗോവിന്ദൻ

Advertisement
Advertisement

എ. എൻ. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ വ്യക്തമാക്കി. ഷംസീറിനെതിരെ നടത്തിയത് ഉപയോഗിക്കാൻ പാടില്ലാത്ത പ്രയോഗമാണെന്നും, ഷംസീർ ലീഗാണെന്ന വാദം തെറ്റായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരുമുണ്ടെന്നും, വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗീയ പരാമർശമാണോ എന്ന കാര്യം വിശദമായി ആലോചിച്ച് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

മുസ്ലിം ലീഗ് ചില സമയങ്ങളിൽ വർഗീയ നിലപാടുകൾ സ്വീകരിക്കാറുണ്ടെങ്കിലും ലീഗിനെ ഒരു വർഗീയ പാർട്ടിയായി പാർട്ടി പട്ടികപ്പെടുത്തിയിട്ടില്ലെന്ന് എം. വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഇപ്പോൾ ബി.ജെ.പിയുടെയും ഇ.ഡിയുടെയും നിലപാടുകൾക്കൊപ്പമാണ് നിലകൊള്ളുന്നത്. ബിസിനസ് കാര്യങ്ങളിൽ പാർട്ടി ഇടപെടേണ്ടതില്ലെന്ന നിലപാടാണ് ഉള്ളത്. എന്നാൽ ബിസിനസ്സിന്റെ മറവിൽ പാർട്ടി നേതാക്കളെ വേട്ടയാടാൻ ശ്രമിച്ചാൽ അതിനെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement