ഉടന്‍ വില വര്‍ധിച്ചേക്കാവുന്ന വസ്തുക്കള്‍; മരുന്നുകളും, ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും മുതല്‍ ഭക്ഷണം വരെ

ഇറാന്‍- ഇസ്രായേല്‍ യുദ്ധം നീളുന്നത് അധികം വൈകാതെ നിങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കാന്‍ തുടങ്ങിയേക്കാം. നിലവില്‍ രാജ്യത്ത് ഇന്ധനവില വര്‍ധിക്കാത്തതാണ് വില വര്‍ധനയുടെ ചൂട് അറിയാതിരിക്കാനുള്ള കാരണം. അതേസമയം യുദ്ധം നാലാഴ്ച വരെ നീണ്ടോക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ മുന്നിലുള്ള പ്രതിസന്ധി വ്യക്തമാക്കുന്നു.

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തടസപ്പെടുത്തിയതോടെ ബാരല്‍ വില 85 ഡോളറിനോട് അടുത്തു. കൂടുതല്‍ രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം നിര്‍ത്തുന്നതോടെ എണ്ണവില 110 ഡോളറിലേയ്ക്ക് എത്തിയേക്കാമെന്നു വിദഗ്ധര്‍ പറയുന്നു. യുദ്ധം അനന്തമായി നീണ്ടാല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്താമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.മിഡില്‍ ഈസ്റ്റിലെ ഹ്രസ്വകാല പ്രതിസന്ധി നേരിടാനുള്ള എണ്ണ ശേഖരം ഇന്ത്യയുടെ കൈവശം ഉണ്ടെന്നത സത്യം തന്നെ. പക്ഷെ യുദ്ധം നീണ്ടാല്‍ എന്താകും സ്ഥിതി. പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഡോളറിനെതിരേ രൂപ വന്‍ മൂല്യമിടിവാണ് നേരിടുന്നത്. ഇതും ഇന്ത്യയുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇന്നു രാവിലെ ഡോളറിനെതിരേ രൂപ 92 ന് മുകളിലേയ്ക്ക് ഇടിഞ്ഞിരുന്നു. മൂല്യം 93- 94 ലേയ്ക്ക് നീങ്ങിയേക്കാമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
മുകളില്‍ പറഞ്ഞ എല്ലാ സാഹചര്യങ്ങളും പണപ്പെരുപ്പത്തിലേയ്ക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. അങ്ങനെയെങ്കില്‍ വിലവര്‍ധന ഒഴിവാക്കാന്‍ സാധ്യമല്ല. നിലവിലെ സാഹചര്യത്തില്‍ വിലവര്‍ധന മുന്നില്‍ കാണുന്ന സാധനങ്ങള്‍ നോക്കാം.

ആരോഗ്യമേഖല

  • ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍സ് ചേരുവകള്‍: മരുന്നുകള്‍ക്കുള്ള പല അടിസ്ഥാന രാസവസ്തുക്കളും പെട്രോളിയത്തില്‍ നിന്ന് നിര്‍മ്മിക്കുന്നവയാണ്. ലോജിസ്റ്റിക്‌സ് ചെലവും ബാധിക്കും.
  • ലോജിസ്റ്റിക്‌സ് സെന്‍സിറ്റീവ് മരുന്നുകള്‍: കോള്‍ഡ് ചെയിന്‍ പോലെ സൗകര്യങ്ങള്‍ ആവശ്യമുള്ള അവശ്യ മരുന്നുകളും, വാക്‌സിനുകളും. കണ്ടെയ്‌നര്‍ ചെലവ് വര്‍ധിക്കും.
  • ഇറക്കുമതി ചെയ്യുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍: വ്യോമാതിര്‍ത്തി അടയ്ക്കലുകളും, കപ്പല്‍ പാത തടസങ്ങളും ചരക്ക് നീക്കത്തെ ബാധിക്കും.

ഇലക്ട്രോണിക്‌സ് & വീട്ടുപകരണങ്ങള്‍

  • സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും: ചൈന, ദക്ഷിണ കൊറിയ പോലുള്ള കിഴക്കന്‍ ഏഷ്യന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ഘടകങ്ങള്‍ യൂറോപ്പിലേക്കോൗ അമേരിക്കയിലേക്കോ എത്തുന്നതില്‍ കാലതാമസം നേരിടും.
  • സെമികണ്ടക്ടറുകള്‍: വൈദ്യുതി, ഗ്യാസ് ചെലവുകള്‍ക്കൊപ്പം സിലിക്കണ്‍ വേഫര്‍ ഉല്‍പാദനത്തിന്റെ ഊര്‍ജ്ജ തീവ്ര സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ആഗോള ചിപ്പ് വിലയും ഉയരാം.
  • ഉപകരണങ്ങള്‍: റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ പോലുള്ളവയുടെ ഷിപ്പിംഗ് ചെലവ് വര്‍ധിക്കും.

ഓട്ടോമോട്ടീവ്, ഗതാഗതം

  • സ്‌പെയര്‍ പാര്‍ട്സ്: ലോജിസ്റ്റിക്ട് ചെലവ് വര്‍ധിക്കും.
  • പെട്രോളിയം അധിഷ്ഠിത ഘടകങ്ങള്‍: പോളിമര്‍ ഫീഡ്സ്റ്റോക്കുകള്‍ (എഥിലീന്‍/പ്രൊപിലീന്‍) കൊണ്ട് നിര്‍മ്മിക്കുന്ന ടയറുകള്‍, പ്ലാസ്റ്റിക് ഡാഷ്ബോര്‍ഡുകള്‍, സിന്തറ്റിക് അപ്‌ഹോള്‍സ്റ്ററി എന്നിവയുടെ വില കൂടും.
  • ഇന്ധന വില: ഗ്യാസോലിന്‍, ഡീസല്‍ വിലകള്‍ വര്‍ധിക്കും. ഇത് യാത്രാ ചെലവുകളും, പൊതുഗതാഗത ചെലവുകളും വര്‍ധിപ്പിക്കും.

ദൈനംദിന അവശ്യവസ്തുക്കള്‍

  • പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍: എണ്ണയുടെയും വാതകത്തിന്റെയും ഒരു ഉപോല്‍പ്പന്നമാണ് പ്ലാസ്റ്റിക്. പാക്കേജിംഗ് ചെലവ് വര്‍ധിക്കുന്നത് ബ്രെഡ്, പാല്‍, ലഘുഭക്ഷണങ്ങള്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാം.
  • പെയിന്റുകളും രാസവസ്തുക്കളും: റെസിനുകള്‍ക്കും, ലായകങ്ങള്‍ക്കും എന്നിവയുടെ പ്രാഥമിക അസംസ്‌കൃത വസ്തു അസംസ്‌കൃത എണ്ണയാണ്. അതിനാല്‍ വീട് നവീകരണ സാമഗ്രികളുടെ വില കൂടാം.
  • വളങ്ങള്‍: യൂറോപ്യന്‍ പ്രകൃതിവാതക വില ഏകദേശം 40% ഉയര്‍ന്നു കഴിഞ്ഞു. നൈട്രജന്‍ അധിഷ്ഠിത വളങ്ങള്‍ നിര്‍മ്മിക്കാന്‍ വാതകം ആവശ്യമാണ്. കൂടാതെ ലോജിസ്റ്റിക്‌സ് ചെലവും ഇവിടെ കൂടും.

(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കി മാത്രമാണ്. മാറ്റങ്ങള്‍ വരാം

Top News from last week.

Latest News

More from this section