മഴയല്ലേ, ചൂട് വെജ് ക്ലിയർ സൂപ്പ് കുടിച്ചാലോ? റെസിപ്പി

വേണ്ട ചേരുവകൾ

ക്യാരറ്റ് 1/2 കപ്പ്
ക്യാബേജ് 1/2 കപ്പ്
ഇഞ്ചി 1/2 സ്പൂൺ
വെളുത്തുള്ളി 1/2 സ്പൂൺ
വെള്ളം 3 കപ്പ്
ഉപ്പ് 1 സ്പൂൺ
ബീൻസ് 1/2 കപ്പ്
ക്യാപ്സിക്കം 1/2 കപ്പ്
വെണ്ണ 1 സ്പൂൺ
കോൺ ഫ്‌ളർ 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്ത് അതിലേക്ക് ക്യാരറ്റും ബീൻസും ക്യാബേജും ക്യാപ്‌സിക്കവും ചേർത്ത് കൊടുക്കുക. ശേഷം ഇത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക.
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കാം. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ഉപ്പും കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് നന്നായിട്ട് തിളക്കാനായിട്ട് വയ്ക്കുക. തിളച്ചു വെന്തുകഴിഞ്ഞു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് കോൺഫ്‌ലോർ വെള്ളത്തിൽ കലക്കിയത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. നന്നായി തിളച്ച് കുറുകി വന്നു കഴിയുമ്പോൾ ചൂടോടെ കുടിക്കാവുന്നതാണ്.

Top News from last week.

Latest News

More from this section