ഇറാനുമായി സമാധാന ചർച്ചകൾക്ക് ജെ.ഡി. വാൻസിന്റെ കത്ത്; മെഡിക്കൽ സഹായത്തെക്കുറിച്ചെന്ന് ട്രംപ്


ഇറാനുമായി സമാധാന ചർച്ചകൾക്ക് ജെ.ഡി. വാൻസിന്റെ കത്ത്; മെഡിക്കൽ സഹായത്തെക്കുറിച്ചെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ തേടി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായിക്ക് കത്തയച്ചതായി റിപ്പോർട്ട്. ദ വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ കത്തിന്റെ ഉദ്ദേശ്യം സമാധാന ചർച്ചകളല്ലെന്നും മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഉൾപ്പെടെയുള്ള സഹായവുമായി ബന്ധപ്പെട്ടതാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന് ആവശ്യമായ മെഡിക്കൽ സഹായം എത്തിക്കുന്നതിനെക്കുറിച്ചാണ് ആശയവിനിമയമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട ഇളവുകൾ വേണമെന്നാണ് അമേരിക്കയുടെ ആവശ്യം. അതേസമയം, സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് ഉൾപ്പെടെയുള്ള സാമ്പത്തിക ആശ്വാസമാണ് ഇറാൻ ആവശ്യപ്പെടുന്നത്.സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള വ്യക്തമായ ധാരണയിലേക്ക് ഇരു രാജ്യങ്ങളും ഇതുവരെ എത്തിയിട്ടില്ല. പുതിയ നയതന്ത്ര നീക്കങ്ങൾ സംഘർഷത്തിന് പരിഹാരം കണ്ടെത്തുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്.









