ബലിതർപ്പണത്തിന് ജഗന്നാഥ ക്ഷേത്രം ഒരുങ്ങി


തലശ്ശേരി: ആഗസ്‌ത് 12 ന് നടക്കുന്ന കർക്കിടക വാവ് ബലിക്ക് ജഗന്നാഥ ക്ഷേത്രം ഒരുങ്ങി. പത്തായിരം പേർക്ക് തർപ്പണത്തിനുള്ള സൗകര്യ മേർപ്പെടുത്തിയതായി ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ അറിയിച്ചു. പുലർച്ചെ 5 മണിക്ക് ആരംഭിക്കുന്ന ബലി കർമ്മങ്ങൾ ഉച്ചവരെ നീളും. മേൽശാന്തി സജേഷ് കട്ടപ്പന, വിനു ശാന്തി,

വിനീഷ് ശാന്തി, രഹിൻ ശാന്തി,ശ്രീഹരി
എന്നിവർ കാർമ്മികത്വം വഹിക്കും.
എള്ള്, ദർഭ , കൂർച്ചം, പിണ്ഡം, പുഷ്പങ്ങൾ, തുളസി തുടങ്ങിയ തർപ്പണ വസ്തുക്കൾ ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണത്തിന്റെ ഒരുക്കങ്ങൾക്ക്മാതൃസമിതി പ്രസിഡണ്ട് രമാഭായ് ടീച്ചർ, സെക്രട്ടരി സീന സൂർജിത്ത്, കേന്ദ്ര സമിതി വൈസ് പ്രസിഡണ്ട് പി.കെ. ഗൗരി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
12 ന് തിലഹവനം, ശ്രാദ്ധ പുജ,പിതൃസമസ്ക്കാരം, സായൂജ്യപൂജ, ക്ഷേത്രപിണ്ഡം, എന്നീ പിതൃപ്രീതികരങ്ങളായ കർമ്മങ്ങൾ നടക്കും. നിത്യബലി കൊണ്ടും, അമാവാസി ബലി കൊണ്ടും, ജില്ലയിലെ ഏറ്റവും കൂടുതൽ ബലിതർപ്പണ കർമ്മം നടത്തപ്പെടുന്നത് ഇവിടെയാണ്. മുജ്ജന്മ സുകൃതികളുടെ ആത്മശാന്തിക്കായി ഗുരുദേവ നിശ്ചയ പ്രകാരമുള്ള വിധികളനുസരിച്ചാണ്കർമ്മങ്ങൾ നടക്കുക.
ചിത്രവിവരണം: മാതൃ സമിതി പ്രവർത്തകർ ബലിതർപ്പണ വസ്തുക്കൾഒരുക്കുന്നു.









