യുഎൻ സുരക്ഷാസമിതി പരിഷ്കരണം അടിയന്തരമെന്ന് ജയശങ്കർ


യുഎൻ സുരക്ഷാസമിതി പരിഷ്കരണം അടിയന്തരമെന്ന് ജയശങ്കർ

ന്യൂയോർക്ക്: യുഎൻ സുരക്ഷാസമിതിയിൽ (UNSC) അടിയന്തര പരിഷ്കരണം വേണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സെന്റ് ലൂസിയ വിദേശകാര്യ മന്ത്രി അൽവ ബാപ്റ്റിസ്റ്റിനൊപ്പം L.69 മന്ത്രിതല യോഗത്തിന് സഹ അധ്യക്ഷനായാണ് ജയശങ്കർ നിലപാട് വ്യക്തമാക്കിയത്.
ലോകത്ത് നടക്കുന്ന അഭൂതപൂർവമായ മാറ്റങ്ങളുടെ പ്രത്യാഘാതം ഗ്ലോബൽ സൗത്ത് രാജ്യങ്ങളാണ് നേരിടുന്നതെന്ന് ജയശങ്കർ പറഞ്ഞു. നിലവിലെ സംഘർഷങ്ങളും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണികളും നേരിടുന്നതിൽ സുരക്ഷാസമിതിയുടെ പരിമിതികൾ പരിഷ്കരണത്തിന്റെ അടിയന്തര ആവശ്യകത വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
പരിഷ്കരണം വൈകുന്നത് ചരിത്രപരമായ അനീതിയെ തുടരുന്നതിന് ഇടയാക്കും. UNSC പരിഷ്കരണത്തിനായി L.69, C.10 അംഗരാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തനം ശക്തമാക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.








