കണ്ണൂർ:ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് ജെ.ബി.എം. സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ മാസ്റ്റർ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.യുദ്ധവിരുദ്ധ പ്രതിജ്ഞ പ്രഖ്യാപനം കണ്ണൂർ കോർപ്പറേഷൻ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.ലിഷ ദീപക്ക് നിർവ്വഹിച്ചു.ജെ.ബി.എം. ജില്ലാ ചീഫ് കോ-ഓർഡിനേറ്റർഎം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.സിപി.സന്തോഷ് കുമാർ, എ.കെ.ദീപേഷ്, ബി.ആനന്ദ ബാബു, കെ.കെ.ഗീത, പി.കെ.ഇന്ദിര, കെ.കെ.ബീന, പി.പി.രജീഷ്, വി.പി.നീതുപ്രിയ എന്നിവർ സംസാരിച്ചു.










