കണ്ണൂർ – സൈന്യ മാതൃശക്തി കണ്ണൂർ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധീര ദേശാഭിമാനിയായ ഝാൻസി റാണി ലക്ഷ്മീഭായിയുടെ ജന്മദിനാഘോഷം നടത്തി. അതോടനുബന്ധിച്ച് പള്ളിക്കുന്ന് രാധാവിലാസം സ്കൂളിൽ യു.പി.വിഭാഗം വിദ്യാർത്ഥികൾക്കായ് ഉപന്യാസ മത്സരം നടത്തി. വിജയി കൾക്കുള്ള സമ്മാന ദാനം പ്രശസ്ത കഥാകൃത്ത് ശശീന്ദ്രൻ കെ.സി ചാല നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രഥമ അധ്യാപിക പി.വി. സിന്ധു ടീച്ചർ അധ്യക്ഷത വഹിച്ചു. സൈന്യ മാതൃശക്തി താലൂക്ക് വൈസ് പ്രസിഡണ്ട് റാണി വസന്ത് സ്വാഗതവും പി.സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. മത്സരത്തിൽ സങ്കീർത്ത് എം ഒന്നാം സ്ഥാനവും രേഷ്മ എം രണ്ടാം സ്ഥാനവും തമിം കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.










