മിഥുന്റെ മരണം; വിദ്യാഭ്യാസ, വൈദ്യുത വകുപ്പുകള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല’; സണ്ണി ജോസഫ്

തേവലക്കരയിലെ മിഥുന്റെ മരണത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വിദ്യാഭ്യാസ, വൈദ്യുത വകുപ്പുകള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ ധനസഹായം നല്‍കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് ഇന്നലെ സ്‌കൂള്‍ മാനേജര്‍ ഉത്തരവിറക്കിയിരുന്നു. എസ് സുജയെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. അതേസമയം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അപകടത്തില്‍ ഉപവിദ്യഭ്യാസ ഡയറക്ടര്‍, സ്‌കൂള്‍ മാനേജ്‌മെന്റ്, പ്രധാനാധ്യാപിക എന്നിവരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട്.

 

Top News from last week.

Latest News

More from this section