കണ്ണൂർ : കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ ഫാഷന്‍ ഡിസെനിങ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ് ടെക്നോളജിയില്‍ ബിവോസി/ഡിഗ്രി, ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം, അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്/ടെക്നോളജി/സി ഡി ഡി എം എന്നിവയില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഡി ജി ടിയില്‍ നിന്ന് അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ എന്‍ ടി സി/ എന്‍ എ സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 18ന് രാവിലെ 11 മണിക്ക് തോട്ടട ഗവ.വനിത ഐ ടി ഐയില്‍ ഹാജരാകണം. ഫോണ്‍: 9497300513.