അനധികൃത കൈയേറ്റം നടത്തി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു തുടങ്ങി

കെകെ ബില്‍ഡേഴ്‌സ് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു തുടങ്ങി. പുതിയ ബസ്റ്റാന്‍ഡിന് പിറകുവശത്തുള്ള വഴി കൈയേറി നിര്‍മ്മിച്ച കെട്ടിടമാണ് കണ്ണൂര്‍ കോര്‍പറേഷന്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്. സഞ്ചാര സ്വാതന്ത്ര്യ നിഷേധിച്ചുള്ള അനധികൃത കൈയേറ്റം നടത്തിയ കെകെ ബില്‍ഡേഴ്‌സിനെതിരെ നാട്ടുകാരടക്കം വലിയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കോര്‍പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പനുമായി നടത്തിയ ചര്‍ച്ചയില്‍ കെട്ടിടം ഉടന്‍ പൊളിച്ചുമാറ്റുമെന്ന ഉറപ്പാണ് ഇപ്പോള്‍ ഫലം കണ്ടത്.

അതേസമയം കോടതി ഉത്തരവുണ്ടായിട്ടും കെട്ടിടം പൊളിച്ചുമാറ്റാന്‍ കാല താമസം എടുത്തതോടെ സിപിഎം കോര്‍പറേഷനിലേക്ക് മാര്‍ച്ച് മാറ്റാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചപ്പോള്‍ യാത്രക്കാരുടെയും നാട്ടുകാരുടെയും സഞ്ചാര സ്വാതന്ത്ര്യമാണ് നിഷേധിച്ചത്.

ബിസിറങ്ങി ജില്ലാ ആശുപത്രി, അഞ്ചുകണ്ടി ഭാഗങ്ങളിലേക്ക് പോകേണ്ടി വന്ന യാത്രക്കാര്‍ക്ക് വലിയ ദുരിതമായിരുന്നു നേരിടേണ്ടി വന്നത്. ഇവരുടെയൊക്കെ സഞ്ചാര സ്വാതന്ത്ര്യമാണ് അനധികൃത കെട്ടിട നിര്‍മ്മാണത്തിലൂടെ ഉണ്ടായത്.

 

Top News from last week.

Latest News

More from this section