യുഡിഎഫിനെതിരെ പ്രകടമായ ജനവിധിയെന്ന് കെ കെ രാഗേഷ്


യുഡിഎഫിനെതിരെ പ്രകടമായ ജനവിധിയെന്ന് കെ കെ രാഗേഷ്

കണ്ണൂർ: സംസ്ഥാന സർക്കാർ അധികാരമേറ്റശേഷം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിനെതിരായ പ്രകടമായ ജനവിധിയാണ് രേഖപ്പെടുത്തിയതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.
പെരളശേരി പഞ്ചായത്തിലെ ബാവോട് ഈസ്റ്റ് വാർഡ് യുഡിഎഫിൽനിന്ന് വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് തിരിച്ചുപിടിച്ചു. മട്ടന്നൂർ ഉരുവച്ചാൽ ഡിവിഷനിൽ ഭൂരിപക്ഷം വർധിപ്പിച്ച് സീറ്റ് നിലനിർത്തുകയും ചെയ്തു.
യുഡിഎഫിനെതിരെ പ്രകടമായ ജനവിധിയെന്ന് കെ കെ രാഗേഷ്യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള മേഖലകളിൽ നേതാക്കൾ വലിയ തോതിൽ പ്രചാരണം നടത്തിയിട്ടും സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടത് അവർക്കുള്ള തിരിച്ചടിയാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. ഇത് സംസ്ഥാന സർക്കാരിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് ജില്ലയിൽ തകർന്നുവെന്ന പ്രചാരണത്തിനുള്ള മറുപടി കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.








