കണ്ണൂർ: മരക്കാർ കണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റ് കരാറിൽ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ വാങ്ങിയ തുക കേട്ട് താൻ ഞെട്ടിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാകേഷ്. എന്നാൽ ഇതിന് മറുപടിയുമായി മേയർ രംഗത്തെത്തി. ട്രീറ്റ്മെന്റ് കരാറൊപ്പിട്ടത് ഓപ്പൺ ടെന്റർ വിളിച്ചാണെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.
മേയർക്ക് പിന്നാലെ പണി വരുമെന്നും വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞ രാകേഷ് കരാറുകാരുടെ ദൂതന്മാർ തന്നെയും സമീപിച്ചിരുന്നുവെന്നും അറിയിച്ചു.
സി.പി.എമ്മിന് അഴിമതിക്ക് അവസരം നൽകാത്തതിനാലാണ് ബാലിശമായ ഈ ആരോപണമുന്നയിക്കുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും മേയർ മുസ്ലിഹ് മoത്തിൽ ചൂണ്ടിക്കാട്ടി.









