ശശി തരൂരിന് പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്ന സ്ഥിതിയാണെങ്കില്‍ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഒഴികെ മറ്റെല്ലാവരെയും പുകഴ്ത്തുന്ന രീതിയാണ് തരൂരിന്റേതെന്നും എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെന്ന് അറിയില്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തരൂര്‍ വിഷയം ഇനിയും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് നല്ല കാര്യമായി തോന്നുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണം, നിലപാടുകള്‍ തിരുത്തണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.









