ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി കെ.സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിച്ചേക്കും

ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി കെ.സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിച്ചേക്കും

മാരത്തൺ ചർച്ചകൾക്കും വിലപേശലുകൾക്കും ശേഷം ഹൈക്കമാൻഡ് വഴങ്ങി. കണ്ണൂരിൽ കെ .സുധാകരനും കോന്നിയിൽ അടൂർ പ്രകാശും മത്സരിക്കും. ഇതോടെ എം.പി മാർ മത്സരിക്കേണ്ടെന്ന നിലപാട് നേതൃത്വം തിരുത്തി. സുധാകരനെ അനുകൂലിച്ച് ഇന്നലെ കണ്ണൂരിൽ വൻ പ്രകടനവുമുണ്ടായി. ഇതിനു പിന്നാലെ കെ.പി.സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിൽ സുധാകരനെ അനുകൂലിച്ചും സണ്ണി ജോസഫിനെ എതിർത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കണ്ണൂരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സുധാകരനെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് തീരുമാനമെടുത്തത്.

ഇതോടെ അനിശ്ചിതത്വത്തിലായ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 95 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.

Top News from last week.

Latest News

More from this section