കെ.സുധാകരൻ എം.പി ആശുപത്രിയിൽ

 

തൃശൂർ: കെ.പി.സി.സി മുൻ അധ്യക്ഷൻ കെ.സുധാകരൻ എം.പിയെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സൺ ആശുപത്രിയിലെ കാഷ്വാലിറ്റിയിലാണിപ്പോഴുള്ളത്.
കെ.പി.സി.സി പ്രസിഡൻറ് അഡ്വ.സണ്ണി ജോസഫിന്റെ മരുമകളുടെ കല്യാണത്തിനെത്തിയതായിരുന്നു.രാവിലെ തല കറക്കമനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനറൽ, ന്യൂറോ വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധിച്ചു വരികയാണ്.എം .ആർ.ഐ സ്കാനിംഗ് റിപ്പോർട്ട് വന്നതിനു ശേഷമേ മറ്റു തീരുമാനങ്ങളെടുക്കുകയുള്ളൂ.

Top News from last week.