*കെ സുധാകരനെ വെട്ടിയത് സണ്ണി ജോസഫിന്റെ കത്ത് * സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം*

 

നിയമസഭാ തെരെഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് കെ സുധാകരനെ വെട്ടാൻ കാരണമായത് സണ്ണി ജോസഫിന്റെ കത്ത്? .
കെ പി സി സി പ്രസിഡന്റ്‌ സണ്ണി ജോസഫ് ഔദ്യോഗിക ലെറ്റർ ഹെഡിൽ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗേക്ക് അയച്ച കത്ത് എന്ന പേരിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രചരണം. മാർച്ച്‌ 15 ആണ് ഈ കത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കണ്ണൂർ മണ്ഡലത്തിൽ സുധാകരന് വിജയ സാധ്യത ഇല്ലെന്നും അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് സംഘടന പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്നാണ് കത്തിൽ പറയുന്നത്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച് അതി പ്രധാനമായ ഒരു കാര്യം ശ്രദ്ധയിൽ പെടുത്താനുണ്ടെന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. പാർലിമെന്റ് അംഗമായി കെ സുധാകരനെ സ്ഥാനാർഥി ആക്കിയേക്കുമെന്ന വാർത്ത പാർട്ടി അണികളിൽ വലിയ ആശങ്ക ഉണ്ടാക്കുകയാണ് എന്നും കത്തിലുണ്ട്. പകരം ടി ഒ മോഹനന്റെ പേര് ശുപാർശ ചെയ്യുന്നുവെന്നും ഇദ്ദേഹത്തിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനവും മികച്ച ഭരണ പരിചയവും വിജയസാധ്യത യും ഉണ്ടെന്നും കത്തിൽ അവകാശപ്പെടുന്നുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ കത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Top News from last week.

Latest News

More from this section