എളയാവൂർ: എളയാവൂർ കോളനി പരിസരത്ത് സ്ഥാപിച്ച യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്റെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം കെ. സുധാകരൻ എം പി പ്രദേശത്ത് പ്രചരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കാൻ എത്തിയിരുന്നു. സിപിഐ(എം) വിട്ട് കോൺഗ്രസിൽ ചേർന്ന പ്രവർത്തകർക്ക് നേരെ നിരന്തരം വധ ഭീഷണി ഉളപ്പടെയുള്ള കാര്യങ്ങൾ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാൻ സിപിഐഎം പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപകമായി ശ്രമിക്കുന്നെണ്ടെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.