കല്ലാളം ശ്രീധരൻ അന്തരിച്ചു

കണ്ണൂർ: വ്യാപാര, വ്യവസായ പ്രമുഖൻ പാറക്കണ്ടിയിലെ ദേവി ഭവനിൽ കല്ലാളം ശ്രീധരൻ (97) നിര്യാതനായി. ഒരാഴ്ച്ചയായി കിംസ്റ്റ് ശ്രീചന്ദ് ഹോസ്പിറ്റലിലായിരുന്നു. ഇന്നു രാവിലെ എട്ടോടെയായിരുന്നു അന്ത്യം.പാറക്കണ്ടിയിലായിരുന്നു താമസം.
കവിത തിയേറ്റർ, കവിത ടൂറിസ്റ്റ് ഹോട്ടൽ, വാരത്തെ കെ.എസ്.ഡിസ്റ്റിലറി, സവോയ് ബാർ ഹോട്ടൽ , ശ്രീ ചന്ദ് ഹോസ്പിറ്റൽ തുടങ്ങിയവയുടെ ഉടമയായിരുന്നു.ഭക്തി സംവർദ്ധിനി യോഗം ഡയരക്ടറായിരുന്നു.1960 മുതൽ കണ്ണൂരിലെ വ്യാപാര, വ്യവസായ രംഗത്തുണ്ട്

ഭാര്യ: ചന്ദ്രിക മക്കൾ: അനൂപ് (എം.ഡി, സാവോയ് ബാർ ഹോട്ടൽ ), മെറീഷ്, ഷെറീഷ്, ജൂല മരുമക്കൾ: ഡോ.സവിത (പരിയാരം മെഡി.കോളജ്) ,ഡോ. പഞ്ചമി ( മാഹി ദന്തൽ കോളജ്) ഡോ.സോണി, പ്രണീൽ (മുംബൈ)
സഹോദരങ്ങൾ:പരേതരായ യശോദ, കൗസല്യ, ശേഖരൻ, മൈഥിലി,ലക്ഷ്മണൻ, നാരായണൻ, ലീല, ലക്ഷ്മി, കമല
മൃതദേഹം രാവിലെ പതിനൊന്നോടെ വീടായ പാറക്കണ്ടിയിലെ ദേവി ഭവനിലെത്തിച്ചു. സംസ്കാരം നാളെ രാവിലെ 11ന് പയ്യാമ്പലത്ത്.

Top News from last week.