രാഷ്ട്രപതി ഭവനില്‍ ‘കണ്ണപ്പ’യുടെ പ്രത്യേക പ്രദര്‍ശനം; സന്തോഷം പങ്കുവെച്ചു നായകന്‍ വിഷ്ണു മഞ്ചു

വിഷ്ണു മഞ്ചു നായകനായെത്തിയ ചിത്രം ‘കണ്ണപ്പക്ക് ‘ രാഷ്ട്രപതി ഭവനില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കി. കേന്ദ്ര വാര്‍ത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പ്രമുഖരാണ് ചിത്രം രാഷ്ട്രപതി ഭവനില്‍ കണ്ടതും മികച്ച പ്രതികരണങ്ങള്‍ നല്‍കിയതും.

രാഷ്ട്രപതി ഭവനില്‍ സ്വന്തം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ വിഷ്ണു മഞ്ചു അതിയായ സന്തോഷം പ്രകടിപ്പിച്ചു. ”വാക്കുകള്‍ക്കതീതമായ ആദരം. ഭക്തിക്ക് പ്രാധാന്യം നല്‍കിയുള്ള കഥപറച്ചിലിനും സാംസ്‌കാരിക പ്രാധാന്യത്തിനുമുള്ള അംഗീകാരമായി കണ്ണപ്പ രാഷ്ട്രപതി ഭവനില്‍ പ്രത്യേക പ്രദര്‍ശനം നടത്തി. ഹര, ഹര മഹാദേവ്,” വിഷ്ണു മഞ്ചു തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

 

Top News from last week.

Latest News

More from this section