കണ്ണൂര്‍ റെയില്‍വേ നടപ്പാലം പുനസ്ഥാപിക്കുമോ? ആശങ്കയോടെ കണ്ണൂര്‍; ബ്ലോക്ക് കോണ്‍ഗ്രസ് സമരം 26 ന്

കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ റെയില്‍വേ നടപ്പാലം പൊളിച്ചുമാറ്റിയിട്ട് അറ്റകുറ്റപണി ആരംഭിക്കാതെ റെയില്‍വേയുടെ കടുംപിടുത്തം. പാലം പൊളിച്ചുമാറ്റിയിട്ട് മാസങ്ങളേറെയായിട്ടും റെയില്‍വേ ഇതുവരെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. റെയില്‍വേ മേല്‍പാലം പൊളിച്ചുമാറ്റിയതോടെ പഴയ ബസ്റ്റാന്റിലെ തിരക്ക് കുറഞ്ഞു. ഇത് മൂലം ഇവിടെയുള്ള ചെറുകിട കച്ചവടക്കാരുടെ വരുമാനം കുറയുന്നതിന് കാരണമായി. റെയില്‍വേ നടപ്പാലം പൂര്‍ണമായും പൊളിച്ചുനീക്കിയത് മൂലം പഴയ ബസ്റ്റാന്റിലേക്കുള്ള യാത്ര സര്‍വീസും ഇല്ലാതായി. ഇത് ഓട്ടോറിക്ഷാ തൊഴിലാളികളെ അടക്കം ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. റെയില്‍വെ നടപ്പാലം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് സമരം തുടങ്ങാനാണ് തീരുമാനം.സമരം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ സുരേഷ് ബാബു എളയാവൂരാണ് സമരത്തിന് നേതൃത്വം നല്‍കുക.

അതേസമയം ടെന്‍ഡര്‍ നടപടികള്‍ ആകാത്തത് കൊണ്ടാണ് പുതിയ മേല്‍പ്പാലത്തിന്റെ പ്രവൃത്തി തുടങ്ങാത്തതെന്നാണ് റെയില്‍വേ അധികൃതര്‍ മുന്‍പ് പറഞ്ഞത്. എന്നാല്‍ പുതിയ മേല്‍പ്പാലം പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ ആരംഭിക്കാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. 30 വര്‍ഷത്തോളം പഴക്കമുള്ള മേല്‍പാലം പൊളിച്ചുമാറ്റിയതോടെ റെയില്‍വേ സ്റ്റേഷനിലേക്കും, പഴ സ്റ്റാന്റിലേക്കുമുള്ള എളുപ്പ വഴിയാണ് അടഞ്ഞത്.

വിദഗ്ധ പരിശോധനയില്‍ പാലത്തിന് കാലപ്പഴക്കത്തെ തുടര്‍ന്ന് ബലക്ഷയം ഉള്ളതായി കണ്ടെത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പാലം ഉപയോഗിക്കാനാവില്ലെന്നും റെയില്‍വേ എന്‍ജിനിയര്‍മാര്‍ കണ്ടെത്തി. സ്ലാബുകള്‍ ദ്രവിച്ച നിലയിലായിരുന്നു. ഇതോടെയാണ് പാലം പൊളിച്ചു നീക്കി പകരം പുതിയത് നിര്‍മിക്കാന്‍ തീരുമാനിച്ചത്. നടപ്പാലം പൊളിച്ചുമാറ്റിയതോടെ കാല്‍നട യാത്രക്കാരടക്കം ദുരിതത്തിലായി. ഇതുമൂലം പഴയ ബസ്റ്റാന്റില്‍ ആളില്ലാത്ത അവസ്ഥയിലാണ്. ഇവിടെയുള്ള ചെറുകിട കച്ചവടക്കാരുടെ ഉപജീവനത്തിന് വലിയ ദുതിമാണ് ഇതുവഴി ഉണ്ടായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും മുനീശ്വരന്‍ കോവില്‍ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ഏറെ കറങ്ങിവേണം ലക്ഷ്യ സ്ഥാനത്തെത്താന്‍. വിദ്യാര്‍ഥികളും തൊഴിലാളികളും അടക്കം നിരവധി പേരാണ് നടപ്പാലം ഉപയോഗിച്ചിരുന്നത്. നടപ്പാലം പൊളിച്ചുമാറ്റിയതോടെ വിദ്യാര്‍ഥികളടക്കം ദുരിതത്തിലായി.

 

 

Top News from last week.

Latest News

More from this section