ഹൃദയദിന സന്ദേശവുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ വാക്കത്തോണ്‍.

കണ്ണൂര്‍ : ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ ‘ നമുക്ക് നടക്കാം, ആരോഗ്യമുള്ള ഹൃദയത്തിന് വേണ്ടി’ എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് വാക്കത്തോണ്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, ആസ്റ്റര്‍ വളണ്ടിയര്‍, സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാക്കത്തോണില്‍ അഞ്ഞൂറോളം ആളുകളാണ് പങ്കെടുത്തത്. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച വാക്കത്തോണ്‍ കാള്‍ട്ടക്‌സ് ജംഗ്ഷന്‍, പഴയ ബസ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഉദ്ഘാടന വേദിയില്‍ തന്നെ സമാപിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. നിധിന്‍രാജ് ഐ പി എസ് വാക്കത്തോണ്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു. ആസ്റ്റര്‍ മിംസിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍കുമാര്‍, കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. പ്രസാദ് സുരേന്ദ്രൻ,കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷൻ എച്ച് ഒ ശ്രീജിത്ത്‌ കോടേരി,എസ് പി സി എ ഡി എൻ ഒ കെ രാജേഷ്, അസിസ്റ്റന്റ് എസ് പി സി പ്രൊജക്റ്റ്‌ വൈശാഖ് ടി ആസ്റ്റർ മിംസ് എ ജി എം നസീർ അഹമ്മദ്‌ തുടങ്ങിയവർ വാക്കത്തോണില്‍ അണിചേര്‍ന്നു.

Top News from last week.