മണിപ്പുരിൽ ഭരണ കൂട ഭീകരതയുടെ മറവിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ- വംശീയ വേട്ടക്കെതിരെ സമൂഹ മനസാക്ഷി ഉണർത്താനും സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 20ന് രാവിലെ 10മണിക്ക് ഇരിട്ടിയിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ് സംഘടിപ്പിക്കും.ഇരിട്ടിയിൽ നടന്ന സംഘാടക സമിതി യോഗത്തിൽ ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ,ചന്ദ്രൻ തില്ലങ്കേരി, പി.കെ.ജനാർദ്ദനൻ, കെ.വേലായുധൻ, ജെയ്സൺ കാരക്കാട്ട്, ബേബി തോലാനി, ടി ജനാർദ്ദനൻ, ബെന്നി തോമസ്, വി.ടി തോമസ്, വി.ആർ.ഭാസ്ക്കരൻ, സാജു യോമസ്, പി.സി രാമകൃഷ്ണൻ, ലിസി ജോസഫ്, ബ്ലോക്ക് പ്രസി ഡണ്ടുമാരായ പി.എ.നസീർ, എ.ജെ ജോസഫ്, സുരേഷ്മാവില, കാഞ്ഞിരോളി രാഘവൻ, മഹേഷ്കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു.