യാന ഉടമകള്‍ പരിശോധനക്ക് ഹാജരാകണം

ജില്ലയില്‍ നിലവിലുള്ള മത്സ്യബന്ധന ബോട്ടുകള്‍/ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ എന്നിവയുടെ കണക്കെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് ജൂലൈ ആറ് മുതല്‍ വിവിധ ഹാര്‍ബറുകളില്‍ പരിശോധന നടത്തുന്നു. യാന ഉടമകള്‍ ഫിഷറീസ് വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിക്കുന്ന മുറക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം പരിശോധനക്ക് ഹാജരാകണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പരിശോധന പൂര്‍ത്തിയാക്കിയ യാനങ്ങളെ മാത്രമേ ട്രോളിങ് നിരോധനത്തിന് ശേഷം കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍ അനുവദിക്കുകയുള്ളു.

Top News from last week.