ദേശീയ കൈത്തറി ദിനാചരണവും ആദരിക്കലും സംഘടിപ്പിച്ചു

കണ്ണൂര്‍: ദേശീയ കൈത്തറി ദിനാചരണ ഉദ്ഘാടനവും മുതിര്‍ന്ന നെയ്ത്ത്കാരെ ആദരിക്കലും ദിനേശ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ കെ രത്നകുമാരി നിര്‍വഹിച്ചു. പ്രതിസന്ധിയിലായ കൈത്തറി മേഖലയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ പരിപാടി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ചത്. ജില്ലയില്‍ കൈത്തറി മേഖല സൊസൈറ്റി വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ 35 സൊസൈറ്റികള്‍ കൈത്തറിയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് ജില്ലാ പഞ്ചായത്തിന്റെ കണക്ക്.

അതുകൊണ്ട് കൈത്തറി മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്ന സൊസൈറ്റികളെ ശക്തിപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയെങ്കിലും ഇപ്പോഴും പ്രതിസന്ധിയിലാണ് കൈത്തറി മേഖല. നിലവില്‍ കൈത്തറി മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാണ് ആലോചന.

Top News from last week.

Latest News

More from this section