കണ്ണൂർ മിറർ ഗ്രൂപ്പ് പ്രസാധന രംഗത്തേക്ക് കടക്കുന്നു. മിറർ ബുക്സിന്റെ ലോഗോ പ്രകാശനം ശനിയാഴ്ച രാവിലെ 11ന് കണ്ണൂർ പള്ളിയാംമൂല കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കും. പ്രമുഖ കഥാകൃത്ത് ടി പത്മനാഭൻ ലോഗോ പ്രകാശനം നിർവഹിക്കും. സി വി രവീന്ദ്രനാഥ്, ടിപി വേണുഗോപാൽ, എം കെ മനോഹരൻ, വി എസ് അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.









