Friday, October 9, 2026
Kerala

ഹൃദയ സരസിലെ പ്രണയ പുഷ്പമേ’ കണ്ണൂർ മിറർ മ്യൂസിക്കൽ ഇവൻ്റ് ബ്രോഷർ പ്രകാശനം ചെയ്തു

Advertisement
Advertisement

‘ഹൃദയ സരസിലെ പ്രണയ പുഷ്പമേ’ കണ്ണൂർ മിറർ മ്യൂസിക്കൽ ഇവൻ്റ് ബ്രോഷർ പ്രകാശനം ചെയ്തു

Advertisement

ജനപ്രിയ ഗാനങ്ങളിലൂടെ ശ്രീകുമാരൻ തമ്പി മലയാളിയുടെ ഹൃദയം കവർന്നു : സി.വി .ബാലകൃഷ്ണൻ 

കണ്ണൂർ: ഒരിക്കലും മറക്കാത്ത ജനപ്രിയ ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയം കവർന്ന സമാനതകളില്ലാത്ത പാട്ടെഴുത്തുകാരനാണ് ശ്രീകുമാരൻ തമ്പിയെന്ന് പ്രശസ്ത എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ പറഞ്ഞു.

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിൻ്റെ അറുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ഒക്ടോബർ 9 ന് കണ്ണൂരിൽ സംഘടിപ്പിക്കുന്ന ‘ ഹൃദയസരസിലെ പ്രണയ പുഷ്‌പമേ’ എന്ന സംഗീത പരിപാടിയുടെ ബ്രോഷർ പ്രകാശനം കണ്ണൂർ മിറർ ഓഫീസിൽ നടന്ന ചടങ്ങിൽ ടി.കെ. രമേഷ് കുമാറിന് നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം .കഥ, തിരക്കഥ, സംവിധാനം, നിർമാണം, സംഗീതസംവിധാനം തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഈ അസാമാന്യപ്രതിഭ ഏറ്റവുമധികം സ്മരിക്കപ്പെടുക താൻ രചന നിർവഹിച്ച ഗാനങ്ങളുടെ പേരിലായിരിക്കും. കവി, കഥാകൃത്ത്, നോവലിസ്റ്റ്, ചലച്ചിത്ര ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിലും അദ്ദേഹം മലയാള സിനിമാ, സാഹിത്യലോകത്തിന് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.

 

ഹൃദയസരസിലെ പ്രണയ പുഷ്പമേ (പാടുന്ന പുഴ), അകലെ അകലെ നീലാകാശം (മിടുമിടുക്കി), മനോഹരി നിൻ മനോരഥത്തിൽ (ലോട്ടറി ടിക്കറ്റ്), ചന്ദനത്തിൽ കടഞ്ഞെടുത്തൊരു (ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു), ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, വൈക്കത്തഷ്ടമി നാളിൽ (ഭാര്യമാർ സൂക്ഷിക്കുക), ഏഴിലം പാല പൂത്തൂ (കാട്), പാടാത്ത വീണയും പാടും, യദുകുല രതിദേവനെവിടെ (റസ്റ്റ്ഹൗസ്), തിരുവാഭരണം, ഈശ്വരനൊരിക്കൽ (ലങ്കാദഹനം), മംഗളം നേരുന്നു ഞാൻ (ഹൃദയം ഒരു ക്ഷേത്രം), ഉത്തരാസ്വയംവരം (ഡെയ്ഞ്ചർ ബിസ്ക്കറ്റ്), മലർക്കൊടിപോലെ (വിഷുക്കണി), നന്ത്യാർവട്ട പൂ ചിരിച്ചു (പൂന്തേനരുവി), പൊൻവെയിൽ മണിക്കച്ച (നൃത്തശാല), കസ്തൂരി മണക്കുന്നല്ലോ, വാൽക്കണ്ണെഴുതി വനപുഷ്പം (പിക്നിക്), നീല നിശീഥിനി (സിഐഡി നസീർ), ആയിരമജന്താ ശിൽപങ്ങൾ (ശംഖുപുഷ്പം), സന്ധ്യക്കെന്തിനു സിന്ദൂരം (മായ), അശോക പൂർണിമ (മറുനാട്ടിൽ ഒരു മലയാളി), കുയിലിന്റെ മണിനാദം (പത്മവ്യൂഹം), ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം), നിൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ (ഉദയം), ഇന്നുമെന്റെ കണ്ണുനീരിൽ (യുവജനോൽസവം), ഉണരുമീ ഗാനം (മൂന്നാംപക്കം), മലയാളിപ്പെണ്ണേ നിന്റെ മനസ്സ് (ബന്ധുക്കൾ ശത്രുക്കൾ) തുടങ്ങി ആയിരക്കണക്കിന് അനശ്വര ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ രചനകളാണെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിൻ്റെ മഹത്വം നാം അറിയുന്നത്. വി.ദക്ഷിണാമൂർത്തി, എം.എസ്.വിശ്വനാഥൻ, എം.കെ.അർജുനൻ, ജി.ദേവരാജൻ, സലിൽ ചൗധരി, ബാബുരാജ് തുടങ്ങിയ പ്രമുഖരുടെ ഈണത്തിനും യേശുദാസ്, ജയചന്ദ്രൻ, എസ്.ജാനകി, പി.സുശീല തുടങ്ങിയ അനുഗ്രഹീതരുടെ ആലാപനത്തിനുമൊപ്പം ശ്രീകുമാരൻ തമ്പി മലയാള ചലച്ചിത്ര ചരിത്രത്തിലെ ഒരു നീണ്ട കാലഘട്ടം സംഗീത വിസ്മയമാക്കി മാറ്റുകയായിരുന്നു .

കണ്ണൂർ മിറർ സർഗ വേദി രക്ഷാധികാരി എം. ടി പ്രകാശൻ അധ്യക്ഷത വഹിച്ചു . പനക്കാട്ട് അബ്ദുൾ ഖാദർ പ്രസംഗിച്ചു. ജമാൽ സിറ്റി, ശശീന്ദ്രൻ കെ.സി ചാല , ഗോവിന്ദൻ, ആർട്ടിസ്റ്റ് ശശികല , ജയകൃഷ്ണൻ നരിക്കുട്ടി, പി.പി മോഹനൻ, രാജൻ അഴീക്കോടൻ, രഞ്ജിത്ത് സർക്കാർ , ഇ .വി സുഗതൻ, പ്രൊഫ ടി ശശിധരൻ, ജിഗീഷു കുന്നത്ത്, ആനന്ദ് നാറാത്ത് തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. കണ്ണൂർ മിറർ ചീഫ് എഡിറ്റർ ഒ.സി. മോഹൻരാജ് സ്വാഗതവും മാനേജിംഗ് എഡിറ്റർ ടി. മിലേഷ് കുമാർ നന്ദിയും പറഞ്ഞു .

Advertisement
Advertisement
Advertisement
Advertisement
Advertisement