കണ്ണൂർ: കണ്ണൂർ മിറർ ഓണപ്പതിപ്പ് ‘ പൂവിളി’ പ്രകാശനം ചെയ്തു. കെ.സുധാകരൻ എം.പിയുടെ നടാലിലെ വീട്ടിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. കെ.സുധാകരൻ എം.പി, കൽപ്പക ഗ്രൂപ്പ് എം.ഡി എം.ടി.പ്രകാശന് നൽകിയാണ് പ്രകാശനം ചെയ്തത്.
കെട്ടിലും മട്ടിലും പുതുമയാർന്ന പൂവിളിയിലെ ഉള്ളടക്കവും മികച്ചതാണ്. എഴുത്തുകാരായ സി.വി.ബാലകൃഷ്ണന്റെയും എം.മുകുന്ദന്റെയും അഭിമുഖങ്ങളും കഥകളും കവിതകളും ലേഖനങ്ങളും ഫീച്ചറുകളുമടങ്ങിയ കണ്ണൂർ മിറർ ഓണപ്പതിപ്പ് ഏറെ ഇഷ്ടപ്പെട്ടുവെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു. പ്രമുഖ സാഹിത്യകാരന്മാരായ ടി.പി.വേണുഗോപാൽ, എം.കെ. മനോഹരൻ, മനോജ് വീട്ടിക്കാട് ,കെ.ടി. ബാബുരാജ് എന്നിവരുടെ സൃഷ്ടികൾ കൊണ്ട് സമ്പന്നം.
ഹനീഫ കുരിക്കളകത്തിന്റെ കണ്ണൂർ സിറ്റി വെറുമൊരു പേരല്ല എന്ന ഫീച്ചർ ശ്രദ്ധേയമായ രചനയാണ്.
കണ്ണൂർ മിറർ മാനേജിംഗ്. എഡിറ്റർ ടി. മിലേഷ് കുമാർ. മാധ്യമ പ്രവർത്തകനും കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ട്രഷററുമായ വി.എൻ.അൻസൽ , സുഹാസ് വേലാണ്ടി. കണ്ണൂർ മിറർ ഡയരക്ടർ സി.കെ.അഭിമന്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
80 രൂപയാണ് പൂവിളിയുടെ വില. കടകളിൽ ലഭിക്കും.പോസ്റ്റലിൽ ആവശ്യമുള്ളവർക്ക് 7025507775 നമ്പറിൽ വിളിക്കാം.









