Advertisement
Advertisement
Tuesday, September 15, 2026
Art & Literature

കണ്ണൂർ മിറർ സർഗ്ഗവേദി സെക്രട്ടറി ജമാൽ സിറ്റിയെ ആദരിച്ചു

Advertisement
Advertisement

കണ്ണൂർ: മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) കണ്ണൂർ യൂനിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ കണ്ണൂർ മിറർ സർഗ്ഗവേദി സെക്രട്ടറി ജമാൽ സിറ്റിയെ ആദരിച്ചു. സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധേയമായ ഗ്രന്ഥരചനകൾ നിർവ്വഹിച്ചതിനാണ് അദ്ദേഹത്തിന് ആദരം നൽകിയത്. 2026 സെപ്റ്റംബർ 26, 27 തീയതികളിൽ കോഴിക്കോട് നടക്കുന്ന എം.എസ്.എസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂരിൽ സംഘടിപ്പിച്ച വിളമ്പര യോഗത്തിലാണ് ചടങ്ങ് നടന്നത്.
ജമാൽ സിറ്റിയെ കൂടാതെ ഗണിത ശാസ്ത്ര ഗ്രന്ഥകർത്താവ് ഇ. ഇസ്മയിൽ മാസ്റ്റർ, കവി മൊയ്തു മായിച്ചാൻ കുന്ന് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സർ സയ്യിദ് കോളേജ് മുൻ പ്രിൻസിപ്പലും പ്രശസ്ത പ്രകൃതി ശാസ്ത്ര ഗ്രന്ഥ രചയിതാവുമായ ഡോ. ഖലീൽ ചൊവ്വ പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ സമർപ്പിച്ചു.
കണ്ണൂർ യൂനിറ്റ് പ്രസിഡന്റ് സിദ്ധീഖ് പാലോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ വി. മുനീർ, കെ.പി. മുഹമ്മദ് അശ്റഫ്, മമ്മു പാറക്കൽ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കണ്ണൂർ ശാഫി, തോട്ടട ശാഫി എന്നിവരുടെ ഗാനമേളയും അരങ്ങേറി. എം.എസ്.എസ് കണ്ണൂർ യൂനിറ്റ് സെക്രട്ടറി ഐ.എം. ഹാരിസ് സ്വാഗതവും ലബീബ് നന്ദിയും പറഞ്ഞു.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement