കെട്ടിടം പൊളിച്ചു തുടങ്ങിയതോടെ നാട്ടുകാരുടെ ആഹ്ലാദ പ്രകടനം

കണ്ണൂര്‍: പുതിയ ബസ്റ്റാന്‍ഡിലെ അനധികൃത കെട്ടിടം പൊളിച്ചുനാക്കാന്‍ തുടങ്ങിയതോടെ സിപിഎമ്മും, നാട്ടുകാരും സംഘടിച്ച് ആഹ്‌ളാദ പ്രകടനം നടത്തി. സിപിഎം നടത്തിയ സമരത്തെ തുടര്‍ന്നുണ്ടായ വിജയത്തില്‍ മധുര വിതരണവും നടത്തി. കോര്‍പറേഷന്‍ നടപടി വേഗത്തിലാക്കിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. ഇതോടെ നാട്ടുകാരുടെ അടക്കം വഴി പ്രശ്‌നത്തിന് പരാഹാരമായി.

സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കോര്‍പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പനുമായി നടത്തിയ ചര്‍ച്ചയില്‍ കെട്ടിടം ഉടന്‍ പൊളിച്ചുമാറ്റുമെന്ന ഉറപ്പാണ് ഇപ്പോള്‍ ഫലം കണ്ടത്.അതേസമയം കോടതി ഉത്തരവുണ്ടായിട്ടും കെട്ടിടം പൊളിച്ചുമാറ്റാന്‍ കാല താമസം എടുത്തതോടെ സിപിഎം കോര്‍പറേഷനിലേക്ക് മാര്‍ച്ച് മാറ്റാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചപ്പോള്‍ യാത്രക്കാരുടെയും നാട്ടുകാരുടെയും സഞ്ചാര സ്വാതന്ത്ര്യമാണ് നിഷേധിച്ചത്.

ബിസിറങ്ങി ജില്ലാ ആശുപത്രി, അഞ്ചുകണ്ടി ഭാഗങ്ങളിലേക്ക് പോകേണ്ടി വന്ന യാത്രക്കാര്‍ക്ക് വലിയ ദുരിതമായിരുന്നു നേരിടേണ്ടി വന്നത്. ഇവരുടെയൊക്കെ സഞ്ചാര സ്വാതന്ത്ര്യമാണ് കെട്ടിട നിര്‍മ്മാണത്തിലൂടെ ഇല്ലാതാക്കിയത്.

Top News from last week.

Latest News

More from this section