Advertisement
Advertisement
Sunday, November 15, 2026
Kannur

കണ്ണൂർ നോർത്ത് ഉപജില്ലാ കലോത്സവത്തിന് തുടക്കമായി

Advertisement
Advertisement

 

Advertisement

കണ്ണൂർ നോർത്ത് ഉപജില്ലാ കലോത്സവത്തിന് ചേലോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. മേയർ അഡ്വ. പി. ഇന്ദിര കലോത്സവം ഉദ്ഘാടനം ചെയ്തു. സോന ജയറാം അധ്യക്ഷത വഹിച്ചു. നാടൻപാട്ട് കലാകാരി പൊന്നാമ്പല മുഖ്യാതിഥിയായി.

102 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തിലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. നൂപുരം, ഭരതം, ഇസൈ, വാഗ്മിതം, മൈലാഞ്ചി, പല്ലവി, യവനിക, ആലാപനം, മേഘദൂതം, കാദംബരി, ഖയാൽ, ചേലോലി തുടങ്ങി 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

കലോത്സവത്തോടനുബന്ധിച്ച് സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയും നാല് വേദികളിലായി സംഘടിപ്പിക്കുന്നുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂന്ന് അവലോകന യോഗങ്ങൾ ചേർന്നിരുന്നു

Advertisement
Advertisement
Advertisement