കണ്ണൂർ: സർവ്വീസിൽ നിന്നും വിരമിക്കുന്ന പാലക്കാട് ഡിവിഷൻ റെയിൽവേ അഡിഷണൽ മാനേജറും റെയിൽവെ പദ്ധതിയായ ‘ഗതിശക്തി’ ചീഫ് പ്രേജക്ട് മാനേജറുമായ എസ്. ജയകൃഷ്ണന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി (NMRPC) യുടെ ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയപ്പ് നൽകി. കണ്ണൂരിന്റെ റെയിൽ വികസന കാര്യത്തിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിതമാണ് എസ്. ജയകൃഷ്ണൻ എന്ന് യാത്രയയപ്പ് യോഗത്തിൽ DRUCC അംഗം അഡ്വ. റഷീദ് കവ്വായി പറഞ്ഞു.
സ്റ്റേഷൻ മാനേജർ എസ്. സജിത്ത് കുമാർ, NMRPC കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, കണ്ണൂർറെയിൽവേ സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം പി. വിജിത് കുമാർ, റൈജു ജയ്സൺ തുടങ്ങിയവർ പ്രസംഗിച്ചു.









