കണ്ണൂർ എസ് എൻ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.പി. പ്രശാന്ത് വിരമിക്കുന്നു

കണ്ണൂർ : എസ് എൻ കോളേജ് പ്രിൻസിപ്പാൾ ഡോ കെ.പി. പ്രശാന്ത് ഇന്ന് വിരമിക്കുന്നു. 23 വർഷത്തിലധികം അധ്യാപനപരിചയമുള്ള പ്രമുഖ അക്കാദമീഷ്യനാണ് ഡോ. കെ.പി. പ്രശാന്ത്. അധ്യാപന രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം കേരള വനം വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു. ജൈവവൈവിധ്യ (Biodiversity) പഠന മേഖലയിലെ വിദഗ്ധനായ അദ്ദേഹം മധ്യപ്രദേശിലെ അമർകണ്ടക് ബയോസ്ഫിയർ റിസർവിനെ ആസ്പദമാക്കി സാഗർ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് (PhD) നേടിയത്.

കോഴിക്കോട് സർവകലാശാലയിലെ സസ്യശാസ്ത്ര വിഭാഗത്തിൽ റിസർച് അസോസിയേറ്റായി പ്രവർത്തിച്ച അദ്ദേഹം, തുടർന്ന് കേരള വനം വകുപ്പിൽ ഇക്കോളജിസ്റ്റായും സേവനം അനുഷ്ഠിച്ചു. വിവിധ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിട്ടുള്ള അദ്ദേഹം നിരവധി ഗവേഷണ പ്രബന്ധങ്ങൾ ദേശീയവും അന്താരാഷ്ട്രവുമായ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കണ്ണൂർ ശ്രീ നാരായണ കോളേജിൽ IQAC കോർഡിനേറ്ററായി പ്രവർത്തിച്ച കാലഘട്ടത്തിൽ ഗുണനിലവാര ഉറപ്പിക്കൽ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി. പിന്നീട് പ്രിൻസിപ്പാളായി ചുമതലയേറ്റെടുത്ത അദ്ദേഹം, കോളേജിന് NAAC A+ അംഗീകാരം ലഭിക്കുന്നതിൽ നിർണായകമായ നേതൃത്വം നൽകുകയും ചെയ്തു.

Top News from last week.