ആരോഗ്യ മേഖലയില്‍ കണ്ണൂരിന്റെ കുതിപ്പ്, ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റ് ബ്ലോക്ക് ഉദ്ഘാടനം തിങ്കളാഴ്ച

കണ്ണൂര്‍: കണ്ണൂരിന്റെ ആരോഗ്യ മേഖലയില്‍ വലിയ കുതിപ്പായിരിക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി യാഥാര്‍ത്ഥ്യമാവുന്നതിലൂടെ നടത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റ് ബ്ലോക്ക് ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

61.72 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് നിലകളിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സിവില്‍ ജോലികള്‍ 39.8 കോടിക്കും ഇലട്രിക്കല്‍ ജോലികള്‍ 21.9 കോടി രൂപയ്ക്കുമാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ മേഖലയിലെ ഇടപെടലുകളുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ ആശുപത്രി വികസനത്തിന്റെ ഒന്നാം ഘട്ടത്തിലാണ് പുതിയ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം ഉള്‍പ്പെടുത്തിയത്. ബിഎസ്എന്‍എല്‍ ആണ് സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ പി ആന്റ് സി പ്രൊജക്ട് ആണ് നിര്‍മ്മാണം നടത്തിയത്. ആധുനിക രീതീയില്‍ സജ്ജീകരിച്ച അത്യാഹിത വിഭാഗം ചികിത്സാ രംഗത്ത് രംഗത്ത് വലിയ ചുവടുവെപ്പാകും ഉണ്ടാക്കുക.   

സൂപ്പര്‍സ്‌പെഷയാലിറ്റി ബ്ലോക്കിലെ നാലാം നിലയില്‍ 30 കിടക്കള്‍ വീതമുള്ള ജനറല്‍ വാര്‍ഡ്, 22 മെഷീനുകളോട് കൂടിയ ഡയാലിസിസ് യൂണിറ്റ് എന്നിവയും അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച കാത്തിരിപ്പ് കേന്ദ്രം, പോസ്റ്റ് ഡയാലിസിസ് റൂം, 5 പേ വാര്‍ഡുള്‍, പെരിറ്റോണിയല്‍ ഡയാലിസിസ് റൂം സ്‌റ്റോര്‍ സംവിധാനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.

Top News from last week.