കണ്ണൂർ : കണ്ണൂർ നഗരത്തിലെ താണ കരുവള്ളികാവിലെ ഭണ്ഡാരം പൊളിച്ച് കവർച്ച നടത്തിയ കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. വാരം വലിയ വീട്ടിൽ കെ. പ്രശാന്തനാണ് പിടിയിലായത്. ബുധനാഴ്ച്ച വൈകുന്നേരമാണ് താണയിലെ കരുവള്ളിക്കാവിൽ മോഷണം നടന്നത്.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്‌ടർ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്. ഇയാൾ മോഷണ കേസിൽ മുൻപും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.