Advertisement
Advertisement
Tuesday, September 15, 2026
District News

ഐഷി ഘോഷ് പങ്കെടുക്കുന്ന ‘ഷീ ഫെസ്റ്റി’ന് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; പരിപാടിയുമായി മുന്നോട്ടെന്ന് എസ്എഫ്ഐ

Advertisement
Advertisement

കണ്ണൂർ: ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് ഐഷി ഘോഷ് പങ്കെടുക്കാനിരുന്ന ‘ഷീ ഫെസ്റ്റ്’ പരിപാടിക്ക് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചു. പാലയാട് ക്യാമ്പസിൽ ഇന്ന് രാവിലെ 11.30-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിക്കാണ് വൈസ് ചാൻസലറുടെ മുൻകൂർ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ക്യാമ്പസ് ഡയറക്ടർ വിലക്കേർപ്പെടുത്തിയത്.

Advertisement

എന്നാൽ സർവകലാശാലാ തീരുമാനത്തെ എതിർത്ത് പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. വിസിയുടേത് ‘സംഘി മനസ്സാണെന്ന്’ ആരോപിച്ച എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ തോമസ്, നിശ്ചയിച്ച സമയത്തുതന്നെ ഷീ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

അതേസമയം, പരിപാടി ബലംപ്രയോഗിച്ച് തടയില്ലെന്നും വിലക്ക് ലംഘിച്ച് ഫെസ്റ്റ് നടത്തിയാൽ സംഘാടകരായ വിദ്യാർഥികളിൽ നിന്ന് ഔദ്യോഗികമായി വിശദീകരണം തേടുമെന്നുമാണ് സർവകലാശാലാ അധികൃതരുടെ നിലപാട്.

Advertisement
Advertisement
Advertisement
Advertisement
Advertisement