അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിലടക്കാൻ കളക്ടറുടെ നടപടി
Advertisement

Advertisement

കണ്ണൂർ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) പ്രകാരം നടപടി സ്വീകരിച്ച് കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെയും കേസുകളുടെ പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
Advertisement

കഴിഞ്ഞ ഏഴ് വർഷമായി നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ തടവിൽ കഴിയുന്ന ഇയാൾക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുൻകരുതൽ നടപടി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഉടൻ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Advertisement

Advertisement

Advertisement







