ബിജെപി പുറത്തിറക്കി. നടൻ കൃഷ്ണകുമാറിന് ഈ പട്ടികയിൽ സീറ്റില്ല. തിരുവനന്തപുരത്ത് നിന്ന് കരമന ജയൻ മത്സരിക്കും. പുതുപ്പള്ളിയിൽ നിന്ന് രവീന്ദ്രനാഥ് വാകത്താനം, ചവറയിൽ നിന്ന് കെ ആർ രാജേഷ്, ചടയമംഗലത്ത് നിന്ന് ആർ എസ് അരുൺ രാജ്, പീരുമേട് മണ്ഡലത്തിൽ നിന്ന് വി രതീഷ് എന്നിവർ മത്സരരംഗത്തുണ്ടാകും.വിവേക് ഗോപൻ അരുവിക്കരയിലും ടി എൻ സുരേഷ് കോവളത്തും എസ് രാജശേഖരൻ നായർ നെയ്യാറ്റിൻകരയിലും മത്സരിക്കും. മാവേലിക്കരയിൽ അജിമോനെയും ചിറയിൻകീഴിൽ ബി എസ് അനൂപിനെയും അടൂരിൽ പന്തളം പ്രതാപനെയുമാണ് പാർട്ടി മത്സരിപ്പിക്കുക.മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ നിന്നും ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ നിന്നും ജനവിധി തേടും എന്നതാണ് പട്ടികയിലെ പ്രധാന ആകർഷണം. തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ എന്നീ സുപ്രധാന സീറ്റുകൾ ഈ ഘട്ടത്തിൽ ഒഴിച്ചിട്ടിരുന്നു.
ഗുരുവായൂരിൽ അഡ്വ. ബി. ഗോപാലകൃഷ്ണനും ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. രഞ്ജിത്തും മത്സരിക്കും.
കാസർകോട് – അശ്വിനി എം.എൽ, കല്ല്യാശ്ശേരി – എ.വി. സനിൽകുമാർ, തളിപ്പറമ്പ് – എൻ. ഹരിദാസ്, തലശ്ശേരി – ഒ. നിധീഷ്, കൂത്തുപറമ്പ് – അഡ്വ. ഷിജിലാൽ, മട്ടന്നൂർ – ബിജു ഏലക്കുഴി, കൽപ്പറ്റ – പ്രശാന്ത് മലവയൽ. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ, ഏറനാട് – അഡ്വ. എൻ. ശ്രീപ്രകാശ്, മഞ്ചേരി – പത്മശ്രീ എം, പെരിന്തൽമണ്ണ – അഡ്വ. കെ.പി. ബാബുരാജ്, മങ്കട – ലിജോയ് പോൾ, വേങ്ങര – ജയകൃഷ്ണൻ വി.എൻ, വള്ളിക്കുന്ന് – എം. പ്രേമൻ മാസ്റ്റർ, തിരൂരങ്ങാടി – റിജു സി. രാഘവ്, തിരൂർ – കെ. നാരായണൻ മാസ്റ്റർ എന്നിവരാണ് പട്ടികയിലുള്ളത്.
പാലക്കാട് ജില്ലയിൽ പട്ടാമ്പി – അഡ്വ. പി. മനോജ്, കോങ്ങാട് – രേണു സുരേഷ്, തരൂർ – സുരേഷ് ബാബു, ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ, ആലത്തൂർ – കെ.വി. പ്രസന്ന കുമാർ എന്നിവരും തൃശൂരിൽ വടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബു, ഒല്ലൂർ – ബിജോയ് തോമസ്, പുതുക്കാട് – എ. നാഗേഷ് എന്നിവരും മത്സരിക്കും. കൊച്ചി മേഖലയിൽ ആലുവ – എം.എ. ബ്രഹ്മരാജ്, പറവൂർ – വത്സല പ്രസന്നകുമാർ എന്നിവരും ആലപ്പുഴയിൽ എം.ജെ. ജോബ്, ചങ്ങനാശ്ശേരിയിൽ ബി. രാധാകൃഷ്ണമേനോൻ എന്നിവരുമാണ് ബിജെപി പ്രതിനിധികൾ









