Advertisement
Advertisement
Tuesday, September 15, 2026
Kerala

കർക്കടക വാവുബലി: പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി; നൂറോളം അധിക ബസുകൾ നിരത്തിലിറക്കും – സി പി ജോൺ

Advertisement
Advertisement

തിരുവനന്തപുരം: കർക്കടക വാവുബലി പ്രമാണിച്ച് ഭക്തജനങ്ങൾക്ക് സുഗമമായ യാത്രയൊരുക്കാൻ കെഎസ്ആർടിസി വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ടു മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും.

Advertisement

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിവിധ യൂണിറ്റുകളിൽ നിന്നായി ഇത്തവണ നൂറോളം അധിക ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 62 അധിക ബസുകൾ സർവീസ് നടത്തിയ സ്ഥാനത്താണ് ഇത്തവണ സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചത്. ദേവസ്വം മന്ത്രി കെ. മുരളീധരനുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.

വർക്കല, തിരുവല്ലം, ശംഖുമുഖം, ആലുവ, തിരുനാവായ, തിരുനെല്ലി ഉൾപ്പെടെയുള്ള പ്രധാന തർപ്പണ കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ നടത്തുക. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ബസുകൾ ലഭ്യമാക്കാനും പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക ഉദ്യോഗസ്ഥരെയും വിജിലൻസ് സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement