കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറ്റമെന്ന പ്രചരണങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ. ഡല്‍ഹിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല കൂടിക്കാഴ്ച നടത്തിയതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഡല്‍ഹിയില്‍ എത്തിയിരുന്നു. നിയമസഭ കൗണ്‍സിലിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം ഡല്‍ഹിയിലെത്തിയ ഇരു നേതാക്കളെയും ഒരുമിച്ച് കാണാനായിരുന്നു ഹൈക്കമാന്റിന്റെ തീരുമാനം. എന്നിരുന്നാലും, നേതാക്കളും കൂടിക്കാഴ്ചയ്ക്കായി പ്രത്യേകം സമയം തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്









