Friday, October 9, 2026
India

KAVACH 4.0 ആദ്യമായി ദക്ഷിണ മധ്യ റെയിൽവേയിൽ

Advertisement
Advertisement

റെയിൽവേ സുരക്ഷയിൽ നിർണായക മുന്നേറ്റം

KAVACH 4.0 ആദ്യമായി ദക്ഷിണ മധ്യ റെയിൽവേയിൽ

ന്യൂഡൽഹി: റെയിൽവേ സുരക്ഷാ സംവിധാനത്തിൽ നിർണായക നേട്ടവുമായി ഇന്ത്യൻ റെയിൽവേ. KAVACH 4.0 ആദ്യമായി ദക്ഷിണ മധ്യ റെയിൽവേയിൽ വിജയകരമായി കമ്മീഷൻ ചെയ്തു.

Advertisement

ഹൈദരാബാദ് ഡിവിഷനിലെ മൽകാജ്ഗിരി–കാമറെഡ്ഡി സെക്ഷനിലെ 108 റൂട്ട് കിലോമീറ്ററിലാണ് KAVACH 3.2ൽ നിന്ന് 4.0ലേക്കുള്ള അപ്‌ഗ്രഡേഷൻ പൂർത്തിയാക്കിയത്. ദക്ഷിണ മധ്യ റെയിൽവേയിൽ നേരത്തെ 1,465 റൂട്ട് കിലോമീറ്ററിൽ KAVACH 3.2 നടപ്പാക്കിയതിൽ നിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പതിപ്പിൽ കൂടുതൽ സാങ്കേതിക മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുത്തിയത്.

കൂടുതൽ സുരക്ഷ, ഉയർന്ന വിശ്വാസ്യത, നൂതന സാങ്കേതികവിദ്യ എന്നിവയാണ് KAVACH 4.0 നൽകുന്നത്. ട്രെയിൻ സർവീസുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ വിവിധ മേഖലകളിൽ ഇത് വലിയ തോതിൽ നടപ്പാക്കാനാണ് പദ്ധതി.

Advertisement
Advertisement
Advertisement
Advertisement
Advertisement