കണ്ണൂർ : കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിന്‍റെ ഭാഗമായി നിയമനം ലഭിച്ചവര്‍ പരിശീലനത്തിന്‍റെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ മോഹനനെ സന്ദര്‍ശിച്ച് വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയും, സംശയദുരീകരണവും നടത്തി. ഏത് നിയമവും നിര്‍മ്മിക്കുന്നത് ജനക്ഷേമത്തിന് വേണ്ടിയാണെന്നും സര്‍വ്വീസിലേക്ക് കടന്ന് വരുമ്പോള്‍ താഴെ തട്ടിലുള്ള ജനങ്ങളുടെ വിഷമം മനസ്സിലാക്കി മുന്നോട്ട് പോകണമെന്ന് മേയര്‍ പറഞ്ഞു. എങ്ങനെയെങ്കിലും ജോലി കിട്ടി സര്‍വ്വീസില്‍ വന്ന് ഒരു മാറ്റവും ഉണ്ടാക്കാതെ കടന്നുപോകുന്നത് ഒട്ടും ഗുണകരമല്ല.
ബി.ഒ.ടി ബസ് സ്റ്റാന്‍റ്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, സ്വിവറേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, ചേലോറയിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യല്‍, ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം തുടങ്ങിയവയുടെ പ്രവര്‍ത്തന വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി രാജേഷ്, അഡ്വ.പി ഇന്ദിര, തുടങ്ങിയവരും ഉണ്ടായിരുന്നു.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അല്‍ഫ എസ് എസ്, ആര്യ പി രാജ്, ആസിഫ് അലിയാര്‍, അശ്വിന്‍ പി കുമാര്‍, സച്ചിന്‍ കൃഷ്ണന്‍, റോഷന്‍ ഷാ, വന്ദന തുടങ്ങിയ ഏഴു പേരാണ് സന്ദര്‍ശിച്ചത്.