കണ്ണൂർ: കേരള അഡ്വർട്ടൈസിങ്ങ് ഏജൻസീസ് അസോസിയേഷന്‍ കണ്ണൂര്‍ കാസര്‍ഗോഡ് സോൺ ഇഫ്താർ വിരുന്നും ഈസ്റ്റര്‍, വിഷു ആഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
കണ്ണൂര്‍ താവക്കര കെ.ടി.ഡി.സി. ലൂം ലാൻഡ് ഹോട്ടലിൽ നടന്ന പരിപാടിയില്‍ കണ്ണൂര്‍ കാസര്‍ഗോഡ് സോൺ പ്രസിഡണ്ട് പി. വി. വിജയകുമാര്‍ അദ്ധ്യക്ഷതയും സെക്രട്ടറി സന്തോഷ് പി വി. സ്വാഗതവും ട്രഷറർ ധനേഷ് നമ്പ്യാർ നന്ദിയും പറഞ്ഞു . മുതിർന്ന അംഗം ടി. കെ. സി. അഹമ്മദ്, സോൺ എക്സിക്യൂട്ടീവ് മെമ്പർ സജ്ജാദ് സഹീർ,സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ മുസ്തഫ റാസി, മുഹമ്മദ് ഇംതിയാസ് സി. എന്നിവര്‍ റംസാന്‍ വൃതാനുഷ്ഠാനത്തെകുറിച്ചും ബെന്നിച്ചൻ മാനുവൽ ഈസ്റ്റര്‍ ഐതിഹ്യങ്ങളെകുറിച്ചും പ്രഭാഷണം നടത്തി.
സ്റ്റേറ്റ് അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വിവി രാജേഷ് , സോൺ വൈസ് പ്രസിഡന്റ് സിഎച് ജഷിൻദാസ് , ജോയിന്റ് സെക്രട്ടറി സിരോഷ് എൻ. വി., എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്യാമള. പി, മഹേഷ് മറോളി ,ശ്രീഹരി നായർ, പി. കെ രഘുനാഥ് എന്നിവര്‍ ആശംസ പറഞ്ഞു.