കേരള ഗാന്ധി സാഹിത്യ വേദി ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു

കേരള ഗാന്ധി സാഹിത്യവേദി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.കണ്ണൂർ കാൾടെക്സ് കെ.എസ്.ആർ.ടി.സി ക്ക് സമീപം നടന്ന പൊതുയോഗവും ബോധവൽക്കരണ സദസ്സും കേരള ഗാന്ധി സാഹിത്യവേദി കണ്ണൂർ ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല ഉത്ഘാടനം ചെയ്തു.മധു കക്കാട് അദ്ധ്യക്ഷത വഹിച്ചു.സൗമി മട്ടന്നൂർ, രാജമണി, പ്രമീള രാജൻ, രസിക ചെമ്പിലോട്, ഗീതമ്മ, മഹിജ, സന്തോഷ്, ആർ.എൽ.വി ധനരേഖ തുടങ്ങിയവർ സംസാരിച്ചു.

Top News from last week.