Advertisement
Advertisement
Tuesday, September 15, 2026
Kerala

കേരളം ഇനി ആഗോള വ്യാപാര ഭൂപടത്തിൽ; വിഴിഞ്ഞത്ത് എക്സിം പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം, മിഷൻ സമുദ്ര പദ്ധതിക്കും തുടക്കമാകും

Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണ്ണായക വഴിത്തിരിവാകാൻ വിഴിഞ്ഞം രാജ്യാന്തര തുറമുഖം സജ്ജമായി. തുറമുഖത്തെ സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആദ്യ കയറ്റുമതി കണ്ടെയ്‌നറിന്റെ ഫ്ലാഗ് ഓഫും നാളെ രാവിലെ 10.45-ന് നടക്കും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് നിർവ്വഹിക്കും.

Advertisement

ഇതോടൊപ്പം, സംസ്ഥാനത്തെ പ്രമുഖ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 400 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമാകും. 600 കിലോമീറ്റർ തീരപ്രദേശത്തെ ‘പോർട്ട് സിറ്റി’യായി വികസിപ്പിക്കുന്ന ഈ പദ്ധതിയിൽ എട്ട് വ്യാവസായിക ക്ലസ്റ്ററുകളും മൂന്ന് പുതിയ നഗരങ്ങളും ഉൾപ്പെടും. വിഴിഞ്ഞത്ത് നിന്ന് യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് നേരിട്ട് ചരക്കുനീക്കം സാധ്യമാകുന്നതോടെ യാത്രാസമയത്തിലും ചെലവിലും വലിയ കുറവുണ്ടാകുമെന്നതിനൊപ്പം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന് പാരിസ്ഥിതികാനുമതി

തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കുന്ന വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പാരിസ്ഥിതികാനുമതി ലഭിച്ചു. കേന്ദ്ര കാബിനറ്റിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ റോഡ് നിർമ്മാണം വേഗത്തിലാകും. 11 വില്ലേജുകളിലായി 100 ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കായി ഇതിനകം ഏറ്റെടുത്തിട്ടുള്ളത്. പാരിസ്ഥിതികാനുമതി ലഭിച്ചതോടെ ഭൂമി വിട്ടുനൽകിയ ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും വഴിയൊരുങ്ങിയിട്ടുണ്ട്.

Advertisement
Advertisement
Advertisement
Advertisement
Advertisement