Advertisement
Advertisement
Saturday, September 12, 2026
Kannur

കേരള പൊലീസ്;സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേന : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Advertisement
Advertisement

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരളാ പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു കെ എ പി ,എം എസ് പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡ്  മാങ്ങാട്ട് പറമ്പ് പ‌രേഡ് ഗ്രൗണ്ടിൽ അഭിവാദ്യം സ്വീകരച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

കുറ്റാന്വേഷണ കാര്യങ്ങളിലും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും രാജ്യത്തിന് തന്നെ മാത്യകയായ സേനയാണ് കേരള പൊലീസ് . ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വവും നാടിൻ്റെ ഐക്വുംസഹോദര്യവും കാത്തുസൂക്ഷിക്കുകയെന്ന കടമയും കേരള പൊലീസിനുണ്ടെന്നും അത് മറക്കരുതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

എം എൽ എ മാരായ ടി.ഒ മോഹനൻ, സജി ജോസഫ്, വി കുഞ്ഞികൃഷ്ണൻ ,സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ബറ്റാലിയൻ എ ഡി ജി പി ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി ഐ ജി ജെ ഹിമേന്ദ്ര നാഥ്, കണ്ണൂർ റൂറൽ എസ് പി ഉമേഷ്ലേയൽ, കാസർഗോഡ് എസ് പി നിതിൻ രാജ്, സിറ്റി പൊലീസ് കമ്മീഷണർ വിജയ് ദത്ത് റെഡ്ഡി, സി ആർ പി എഫ് ഡി ഐ ജി മാ .ത്യു എജോൺ എന്നിവർ പങ്കെടുത്തു.

കെ എ പി നാലാം ബറ്റാലിയനിലെ 166 പേരും എം എസ് പി മലപ്പുറത്തെ 139 പേരും ഉൾപ്പെടെ 305 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ 31 പേർ ബിരുദാനന്തര ബിരുദക്കാരും 12 പേർ എഞ്ചിനിയറിംഗ് ബിരുദധാരികളും 195 പേർ ബിരുദമുള്ളവരും 18 പേർ ഡിപ്ലോമയോഗ്യത നേടിയവരുമാണ്. 9 മാസത്തെഅടിസ്ഥാനപരിശീലനത്തിൻ്റെ ഭാഗമായി വിവിധ ഔട്ട്ഡോർ വിഷയങ്ങളും ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ സുരക്ഷാ സംഹിത തുടങ്ങിയ ഇൻഡോർ വിഷയങ്ങളും സ്വിമ്മിംഗ്, ഡ്രൈവിംഗ്, കമാൻഡോ കോഴ്സ്,ഹൈ ആൾടിറ്റ്യൂഡ് ട്രെയിനിംഗ്, റേഞ്ച് ഫയറിംഗ് ആൻ്റി സബോട്ടേജ് ട്രെയിനിംഗ് സൈബർ ഫോറൻസിക് തുടങ്ങിയ പ്രത്യേക കോഴ്‌സുകളും ഇവർ സ്വായത്തമാക്കി.

 

Advertisement
Advertisement
Advertisement
Advertisement
Advertisement