ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ സജീവ അംഗങ്ങളായിട്ടുളളവരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2022-2023 അധ്യയന വര്‍ഷത്തില്‍  എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ സ്റ്റേറ്റ് സിലബസില്‍ എ പ്ലസ് നേടിയവര്‍, സിബിഎസ്ഇ വിഭാഗത്തില്‍ എ 1 നേടിയവര്‍, ഐസിഎസ്ഇ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍, ഡിഗ്രി, പി ജി (പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ കോഴ്സുകളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍, കലാ കായിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. ക്ഷേമനിധിയിലെ അംഗമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും, ഗ്രേഡ് ഷീറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷ ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 30. ഫോണ്‍: 0497 2706806.

Top News from last week.